കണ്ണൂർ പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; 26 പേർക്ക് പരുക്കേറ്റു

accident

കണ്ണൂർ പരിയാരം ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മാതമംഗലം ഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന പാഴ്‌സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story