വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ

bus

വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ. 18 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമേ ആവശ്യമെങ്കിൽ യാത്രാ സൗജന്യം നൽകൂ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു

വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പുതിയ മാർഗരേഖ ഇറക്കിയതിന് പിന്നാലെയാണ് സ്വകാര്യ ബസുടമകൾ ആവശ്യമുന്നയിച്ചിരിക്കുന്നത്. 25 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്‌സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും യാത്രാ ഇളവുണ്ടാകില്ലെന്നാണ് കെഎസ്ആർടിസിയുടെ പുതിയ മാർഗരേഖ. 

സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിലെ രീതി തുടരും. സ്വകാര്യ സ്‌കൂളിലെയും കോളജിലെയും ബിപിഎൽ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാമെന്നും കെ എസ് ആർ ടി സി എംഡിയുടെ നിർദേശത്തിലുണ്ട്. സ്വകാര്യ സ്‌കൂളിലെയും കോളജിലെയും മറ്റ് വിദ്യാർഥികൾക്ക് യാത്രാനിരക്കിന്റെ 30 ശതമാനം കൺസെഷൻ അനുവദിക്കും.
 

Share this story