പയ്യോളിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

al safa
കോഴിക്കോട് പയ്യോളിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യോളി കളരിപ്പടിക്കലിൽ രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അൽസഫ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അയനിക്കാട് സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട  ബസ് ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.
 

Share this story