പ്രിയ വർഗീസിന് നിയമന ഉത്തരവ് ലഭിച്ചു; 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസിൽ ചുമതലയേൽക്കണം

priya

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. 15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ചുമതലയേൽക്കണമെന്നാണ് ഉത്തരവിലെ നിർദേശം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു

അതേസമയം പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.
 

Share this story