പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

priya

കണ്ണൂർ സർവകലാശാലയിൽ അസോ. പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 

നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹർജിയിൽ പ്രിയ വർഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു.
 

Share this story