പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു; സാധ്യതാ പട്ടികയിൽ എട്ട് പേർ

police

പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. സാധ്യതാ പട്ടികയിലുള്ള എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താത്പര്യപത്രം നൽകാൻ ആവശ്യപ്പെട്ടു. നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജൂൺ 20നാണ് സ്ഥാനമൊഴിയുന്നത്. തുടർന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്

പോലീസ് മേധാവി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയാണ് അനിൽകാന്ത് ജൂൺ 20ന് വിരമിക്കുന്നത്. പോലീസ് മേധാവിയാകുമ്പോൾ ആറ് മാസം മാത്രം സർവീസ് ബാക്കിയുണ്ടായിരുന്ന അനിൽകാന്തിന് രണ്ട് വർഷത്തേക്ക് സർവീസ് നീട്ടി നൽകിയായിരുന്നു നിയമനം. 

നിധിൻ അഗർവാൾ, എഡിജിപിമാരായ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര, എം ഡി സഞ്ജീവ് കുമാർ, റവാഡ ചന്ദ്രശേഖർ, ടി കെ വിനോദ്കുമാർ, യോഗേഷ് ഗുപ്ത എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളവർ. ഹരിനാഥ് മിശ്രയും റവാഡ ചന്ദ്രശേഖറും സംസ്ഥാന സർവീസിലേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്


 

Share this story