മലയാളത്തിൽ ഇതുവരെ ഒരു സിനിമയും നൂറ് കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ

suresh kumar

മലയാളത്തിൽ ഒരു സിനിമയും ഇതുവരെ നൂറ് കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. നൂറ് കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണ്. തിരുവനന്തപുരം നിയമസഭ അങ്കണത്തിൽ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി സന്ധ്യയിൽ എൺപതുകളിലെ മലയാള സിനിമ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമ നിർമിക്കാൻ തുടങ്ങിയ കാലത്ത് പരാജയം സംഭവിച്ചാൽ താങ്ങാൻ സാധിക്കുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാൽ താരങ്ങൾ കോടികളാണ് വർധിപ്പിക്കുന്നത്. ഇന്ന് സിനിമാ നിർമാണം കൈവിട്ട കളിയായി മാറിയെന്നും സുരേഷ് കുമാർ പറഞ്ഞു. സിനിമാ നിരൂപണങ്ങളെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും വ്യക്തിപരമായ അവഹേളനങ്ങളോടാണ് എതിർപ്പെന്നും സുരേഷ് കുമാർ പറഞ്ഞു
 

Share this story