പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; ആറ് പ്രതികൾ കൂടി കുറ്റക്കാരെന്ന് കോടതി
Jul 12, 2023, 11:51 IST

മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികലെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്.
കേസിലെ രണ്ടാംഘട്ട വിധിയാണ് കോടതി പ്രസ്താവിച്ചത്. ഭീകര പ്രവർത്തനം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വെക്കൽ, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസറെ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. അതേസമയം കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. ആദ്യ ഘട്ടത്തിൽ 11 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു