പ്രമുഖ ഭാഷാ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

vellayani

ഭാഷാ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകൾ തയാറാക്കിയത് വെള്ളായണി അർജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാ ഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ തുടങ്ങി നിരവധി പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. 

പത്മശ്രീ പുരസ്‌കാര ജേതാവുമാണ്. 2008ലാണ് രാജ്യം വെള്ളായണി അർജുനന് രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്. നാൽപതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുപതോളം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. രാധാമണിയാണ് ഭാര്യ. മക്കൾ: ഡോ സുപ്രിയ, ഡോ രാജശ്രീ, ജയശങ്കർ പ്രസാദ്.

Share this story