ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയൽ അല്ല: നിലപാടിലുറച്ച് സ്പീക്കർ ഷംസീർ

shamseer

മിത്ത് പരാമർശത്തിനെതിരെ എൻ എസ് എസിന്റെ തെരുവ് സമരത്തിന്റെ പശ്ചാത്തലത്തിലും നിലപാടിലുറച്ച് സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയൽ അല്ല. ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്

എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. അത് ഉയർത്തിപ്പിടിക്കണം. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്. എൻസിഇആർടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ശക്തനായ മതനിരപേക്ഷനാകുക എന്നത് ആധുനികകാലത്തെ ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.
 

Share this story