പി എസ് സി കോഴ ആരോപണം: പ്രമോദ് കോട്ടൂളി ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകി

pramod

പി എസ് സി കോഴ ആരോപണത്തിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് വിശദീകരണം നൽകിയത്. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം പ്രമോദിനോട് വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. പിന്നാലെ രേഖാമൂലം വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രമോദ് ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. 

തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ല. വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും പ്രമോദ് ഉന്നയിച്ചിട്ടുണ്ട്.
 

Share this story