ഫാദർ യൂജിൻ പെരേരക്കെതിരെ കേസെടുത്തത് പൊതുസമൂഹം അംഗീകരിക്കില്ല: ആർച്ച് ബിഷപ് പാംപ്ലാനി

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരക്കെതിരായ നിയമ നടപടി മത്സ്യത്തൊഴിലാളികളുടെ അവകാശ ലംഘനമെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. ഫാദർ യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനം ആരോപിച്ച് പോലീസ് കേസെടുത്തത് പൊതുസമൂഹം അംഗീകരിക്കില്ല. പോലീസ് സ്വമേധയാ എടുത്ത കേസാണിത്. മന്ത്രിമാർക്ക് പോലും അങ്ങനെയൊരു പരാതിയുണ്ടാകില്ല.
വിഷയത്തിൽ ഉദ്യോഗസ്ഥർക്കും അധികാരികൾക്കും പകത്വക്കുറവുണ്ടായി. മത്സ്യത്തൊഴിലാളികളെ സാമൂഹ്യ വിരുദ്ധരും തീവ്രവാദികളുമായി മുദ്ര കുത്തുന്നത് അപലപനീയമാണ്. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന പോരാട്ടം നിയമവിരുദ്ധമല്ല. മരണവീടുകളിൽ ചെന്നാൽ അധികാരികളോട് സ്വാഭാവികമായി ഉണ്ടാകുന്ന വികാരപ്രകടനം മാത്രമാണ് അവിടെയുണ്ടായത്. യഥാർഥ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.