പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ഇ ഡി അറസ്റ്റ് ചെയ്തു
Nov 8, 2023, 16:52 IST

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റാണ് കെ കെ എബ്രഹാം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഇ ഡി ഓഫീസിൽ തിരികെ എത്തിച്ചു
എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം എബ്രഹാമിന്റെ വിശ്വസ്തനായ സജീവൻ കൊല്ലപ്പള്ളിയെയും ഇ ഡി അറസ്ര്‌റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പാ തട്ടിപ്പ് ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.