പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കെകെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Jun 2, 2023, 17:08 IST

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ജയിലിൽ നിന്നാണ് രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് അയച്ചത്. നിരപരാധിത്വം തെളിയുന്നതുവരെ മാറി നിൽക്കുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് സുധാകരന് അയച്ച കത്തിൽ എബ്രഹാം പറയുന്നത്
വായ്പാ തട്ടിപ്പിന് ഇരയായ രാജേന്ദ്രൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വിജിലൻസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി രമാദേവി അടക്കം പത്ത് പേരാണ് പ്രതി പട്ടികയിലുള്ളത്.