പുനർജനി പദ്ധതി: വി ഡി സതീശനെതിരെ ഇ ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചു

satheeshan

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇ ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും വിവരശേഖരണം നടത്തുന്നത്. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും

പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. നേരത്തെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.
 

Share this story