പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് സെപ്റ്റംബർ 5ന്; ഫലപ്രഖ്യാപനം സെപ്റ്റംബർ 8ന്

Vote

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സെപ്റ്റംബർ 5ന് നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ 8ന് ആണ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17 ആണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു

രാജ്യത്ത് പുതുപ്പള്ളി അടക്കം ഏഴിടങ്ങങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പള്ളി വീണ്ടും പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി
 

Share this story