മണർകാട് പെരുന്നാളിനെ തടസ്സപ്പെടുത്തുന്ന വിധമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതിയെന്ന് മന്ത്രി വാസവൻ
Aug 10, 2023, 14:19 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപത്തിന് അസാധാരണ വേഗമെന്ന് മന്ത്രി വി എൻ വാസവൻ. മണർകാട് പള്ളി പെരുന്നാൾ കാലത്ത് വൻ തിരക്കാണ് പുതുപ്പള്ളിയിൽ ഉണ്ടാകുക. പള്ളിക്ക് ചുറ്റും നിരവധി ബൂത്തുകളുണ്ട്. ഈ ബൂത്തുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പെരുന്നാളിനെ തടസ്സപ്പെടുത്തുന്നവിധമാണ് തെരഞ്ഞെടുപ്പ് തീയതിയെന്നും മന്ത്രി പറഞ്ഞു
നിബു ജോണുമായി ഒരു ആശയ വിനിമയവും നടത്തിയിട്ടില്ല. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബുവിനെ വിമത സ്ഥാനാർഥിയായി സിപിഎം രംഗത്തിറക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.