പുതുപ്പള്ളിയിലേത് കോൺഗ്രസിന്റെ ഐക്യത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ

kc venugopal

പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന്റെ ഐക്യത്തിന്റെ വിജയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരായ വികാരമാണിത്. സിപിഎമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചെന്നും വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി ചാണ്ടി ഉമ്മനെ വോട്ടർമാർ കണ്ടു എന്നായിരുന്നു ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രതികരണം.
 

Share this story