പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിലേക്ക്
Aug 30, 2023, 10:36 IST

ഓണാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. മൂന്ന് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗമുണ്ട്
യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എൻഡിഎക്ക് വേണ്ടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് മണ്ഡലത്തിൽ എത്തുന്നത്. അവസാന ലാപ്പിൽ കൂടുതൽ മുതിർന്ന നേതാക്കളെ മുന്നണികൾ മണ്ഡലത്തിലേക്ക് എത്തിക്കും