പുതുപ്പള്ളി കഴിഞ്ഞു: പൊട്ടിത്തെറിക്കാൻ ഒരുങ്ങി ചെന്നിത്തല, അനുനയ നീക്കവുമായി നേതൃത്വം
Sep 7, 2023, 10:43 IST

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംഘടനാ പ്രശ്‌നങ്ങളിൽ കടുത്ത പ്രതികരണത്തിന് ഒരുങ്ങുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം. പരസ്യ പ്രതികരണം പാടില്ലെന്നും പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നും ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അമർഷം പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാൻ മാറ്റി വെച്ചേക്കുകയായിരുന്നു ചെന്നിത്തല
തന്നെ തഴഞ്ഞ് തരൂരിനെ വർക്കിംഗ് കമ്മിറ്റിയിൽ സ്ഥിരം അംഗമാക്കിയതിൽ കടുത്ത നീരസം ചെന്നിത്തലക്കുണ്ട്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുമെന്ന് മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞിട്ടുമുണ്ട്. ഇതോടെയാണ് പരസ്യ പ്രതികരണത്തിൽ നിന്ന് ചെന്നിത്തലയെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നത്.