ഇടത് ഭരണത്തെ ജനം എത്രത്തോളം വെറുക്കുന്നു എന്നാണ് പുതുപ്പള്ളി ഫലം വ്യക്തമാക്കുന്നത്: പിഎംഎ സലാം

salam

ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും സലാം ചോദിച്ചു

ഉമ്മൻ ചാണ്ടിയെ പ്രതികാര ബുദ്ധിയോടെ വേട്ടയാടിയവർക്ക് പുതുപ്പള്ളിയിലെ ജനം ബാലറ്റിലൂടെ മറുപടി നൽകിയിരിക്കുന്നു. ഇടത് ഭരണത്തെ ജനം എത്രത്തോളം വെറുക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരായ ജനവികാരമാണിത്. 53 കൊല്ലം ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവർക്ക് ജനം മറുപടി നൽകിയിരിക്കുന്നുവെന്നും സലാം പറഞ്ഞു.
 

Share this story