പുതുപ്പള്ളിയിൽ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായേക്കും
Jul 22, 2023, 11:53 IST

ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭാ സെക്രട്ടേറിയറ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഒഴിവ് അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ വിവിധ സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നടന്നേക്കും.
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ കെപിസിസി സംയുക്തമായി തെരഞ്ഞെടുക്കുമെന്ന് കെ സി ജോസഫ് അറിയിച്ചു. ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ അയോഗ്യതയില്ലെന്നും കെസി ജോസഫ് പറഞ്ഞു. മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാർഥിയായേക്കുമെന്നാണ് അറിയുന്നത്.