പുതുപ്പള്ളി വിജയം ഉമ്മൻ ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതി, രാഷ്ട്രീയ വിജയമല്ല: എ എ റഹീം

rahim
ഉമ്മൻ ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് പുതുപ്പള്ളിയിലെ വിജയമെന്ന് എഎ റഹീം എംപി. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായാണ് കോൺഗ്രസ് കാണുന്നത്. ഇത് രാഷ്ട്രീയ അൽപ്പത്തരമാണ്. അപ്പ, അപ്പ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന്. അതുപയോഗിച്ചാണ് ജയിച്ചത്. അതെങ്ങനെയാണ് ഒരു അത്ഭുതമായി പറയാനാകുക. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കണമെങ്കിൽ ആരെങ്കിലും മരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയെന്നും റഹീം പറഞ്ഞു.
 

Share this story