റേഡിയോ ജോക്കി രാജേഷ് കുമാർ വധം: രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി

rajesh

റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാർ(34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാല് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയുമായ ഖത്തറിലെ വ്യവസായി അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല

പ്രതികളുടെ ശിക്ഷാ 16ന് വിധിക്കും. 2018 മാർച്ച് 27ന് പുലർച്ചെയാണ് മടവൂർ ജംഗ്ഷനിലെ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കാർഡിംഗ് സ്റ്റുഡിയോയിൽ ഇരിക്കുകയായിരുന്ന രാജേഷിനെ വെട്ടിക്കൊന്നത്. സ്വകാര്യ ചാനലിൽ റേഡിയോ ജോക്കി ആയിരുന്ന രാജേഷ് 2016ൽ ഖത്തറിൽ മറ്റൊരു ജോലിക്ക് പോയിരുന്നു. പത്ത് മാസം ഖത്തറിൽ ജോലി ചെയ്ത ശേഷം 2017ൽ നാട്ടിലേക്ക് തിരികെ എത്തി റിക്കോർഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു

ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേഷ് കൊല്ലപ്പെടുമ്പോൾ ഭാര്യ രോഹിണി എട്ട് മാസം ഗർഭിണിയായിരുന്നു.
 

Share this story