അത്യന്തം ദുഃഖകരം: വയനാട് ജീപ്പ് അപകടത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

rahul

വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ 9 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. അപകടം അത്യന്തം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 സ്ത്രീകള്‍ മരിച്ചത്. തേയില തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി, വസന്ത എന്നിവരാണ് മരിച്ചത്.
 

Share this story