രാഹുൽ ഗാന്ധി എല്ലാ ചട്ടങ്ങളും ലംഘിച്ചു; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരൻ

muraleedharan

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് വി മുരളീധരൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം എല്ലാ ചട്ടങ്ങളും മര്യാദയും ലംഘിച്ചു. ഒരു വസ്തുതക്കും നിരക്കാത്ത പ്രസംഗമാണ്. ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കവലപ്രസംഗമാണെന്നും മുരളീധരൻ വിമർശിച്ചു

അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരമൊരു പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഹിന്ദു സമൂഹം വെറുപ്പിന്റെയും ഹിംസയുടെയും അസത്യത്തിന്റെയും വക്താക്കളാണെന്ന ആക്ഷേപമാണ് രാഹുൽ ഗാന്ധി നടത്തിയത്. 

രാഹുൽ ഗാന്ധി പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം. ഹിന്ദു സമൂഹം സഹിഷ്ണുതയുടെ സമൂഹമാണ്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 അംഗങ്ങൾ രാഹുൽ ഗാന്ധിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത് മലയാളികൾക്ക് ആകെ അപമാനമാണെന്നും മുരളീധരൻ പറഞ്ഞു.
 

Share this story