അയോഗ്യത ഭീഷണിക്കിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം

parliment

ആയോഗ്യത ഭീഷണി നേരിടുന്നതിനിടെ രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റ് മന്ദിരത്തിലെത്തിയെങ്കിലും രാഹുൽ ലോക്‌സഭയ്ക്കുള്ളിൽ എത്തിയില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ എംപിമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുൽ എത്തിയ സമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ നിർത്തിവെച്ചിരിക്കുകയായിരുന്നു

12 മണിക്ക് സഭ ചേർന്നെങ്കിലും രാഹുൽ പങ്കെടുത്തില്ല. കോടതിയുടെ തുടർ നടപടികളിൽ തീരുമാനമാകും വരെ സഭാ നടപടികളിൽ പങ്കെടുക്കേണ്ടെന്നാണ് രാഹുലിന്റെ തീരുമാനമെന്നാണ് സൂചന. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അദാനി വിവാദത്തിൽ പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം

രാഹുലിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ സഹകരണം തേടി കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളെ സമീപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ബിആർഎസ് പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ എസ് പി, ആം ആദ്മി അടക്കം 12 കക്ഷികൾ കോൺഗ്രസിന് പിന്തുണ അറിയിച്ചു.
 

Share this story