ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ശേഷം രാഹുൽ ഗാന്ധി കോട്ടയ്ക്കലിലേക്ക്; ഒരാഴ്ച ആയുർവേദ ചികിത്സ
Jul 20, 2023, 11:52 IST

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക് പോകും. ഒരാഴ്ച നീളുന്ന ആയുർവേദ ചികിത്സക്കായി അദ്ദേഹം കോട്ടയ്ക്കലിലുണ്ടാകും. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. രാവിലെ കൊച്ചിയിലെത്തി രാഹുൽ ഉച്ചയോടെ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി കോട്ടയത്തേക്ക് തിരിക്കും