രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികൾ
Aug 12, 2023, 08:29 IST

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷമുള്ള ആദ്യ വരവാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വയനാട് മണ്ഡലത്തിലേക്ക് രാഹുൽ എത്തുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ കൈമാറും
രാഹുലിന് വൻ സ്വീകരണമാണ് കൽപ്പറ്റയിൽ ഒരുക്കിയിരിക്കുന്നത്. എഐസിസി, കെപിസിസി നേതാക്കളെല്ലാവരും ഇന്ന് കൽപ്പറ്റയിൽ എത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലും പരിപാടികളുണ്ട്. ഇതിന് ശേഷം മടങ്ങാനാണ് തീരുമാനമെങ്കിലും പുതുപ്പള്ളിയിലേക്ക് അപ്രതീക്ഷിത സന്ദർശനത്തിനും സാധ്യതയുണ്ട്.