രാഹുൽ ഗാന്ധിയുടെ മടങ്ങി വരവ് ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയമെന്ന് ശശി തരൂർ

tharoor

രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് ശശി തരൂർ എംപി. ബിജെപി രാഹുലിന്റെ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചു. എന്നാൽ ലോകത്തിന്റെ എല്ലാ കോണുകളും രാഹുലിന്റെ ശബ്ദം കേൾക്കുകയാണ്. രാഹുലിനെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ വാർത്ത വിദേശമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തതെന്നും തരൂർ പറഞ്ഞു

സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതോടെ രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഇന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 134 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ സഭയിൽ തിരികെ എത്തുന്നത്.
 

Share this story