ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ രാഹുൽ പങ്കെടുക്കും; വിലാപയാത്രയിൽ അണിനിരന്ന് ആയിരങ്ങൾ

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി വലിയ പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. രാഹുൽ നാളെ കേരളത്തിലെത്തുമെന്നാണ് സൂചന.

വിലാപ യാത്ര കോട്ടയത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടെങ്കിലും ഇപ്പോഴും കിളിമാനൂരിലാണ് വിലാപ യാത്ര എത്തിയിട്ടുള്ളത്. വഴിയിലുടനീളം ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാന നോക്ക് കാണാനായി കാത്തുനിൽക്കുന്നത്. 

ഇതിനാൽ തന്നെ വിലാപ യാത്ര എപ്പോഴാകും കോട്ടയത്ത് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്‌കൂൾ കുട്ടികളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകളാണ് റോഡിന് ഇരുവശത്തുമായി കാത്തുനിൽക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച ബസിൽ രമേശ് ചെന്നിത്തല, വിഡി സതീശൻ, ഷാഫി പറമ്പിൽ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. മന്ത്രി വി എൻ വാസവനും വിലാപ യാത്രയെ അനുഗമിക്കുന്നുണ്ട്.
 

Share this story