മഴ: 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച അവധി

Rain

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. കാസര്‍ഗോഡ് പ്രൊഫഷണൽ കോളെജുകൾക്ക് അവധി ബാധകമല്ല.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കണ്ണൂർ സർവകലാശാല ബുധാനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായും കലക്‌ടർ അറി‍യിച്ചു. പുതിക്കിയ തീയതി പിന്നീടറിയിക്കും.

Share this story