സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

rain

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് യെല്ലോ അലേർട്ട്.

മധ്യ ഒഡിഷ -ഛത്തീസ്ഗഡിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്. നാളെ ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ മഴ തുടരും. ചില ജില്ലകളിൽ യെല്ലോ അലേർട്ട് ആണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Share this story