റേഡിയോ ജോക്കി രാജേഷ് കുമാർ വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിന തടവ്
Aug 18, 2023, 11:46 IST

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു
കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജംഗ്ഷനിലെ സ്വന്തം ഉടമസ്ഥതയിലുള്ള റെക്കോർഡിംഗ് സ്റ്റുഡിയോയിൽ കയറി രാജേഷിനെ വെട്ടിക്കൊന്നത്. രാജേഷും അബ്ദുൽ സത്താറിന്റെ ഭാര്യയും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണം.