കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു ശ്രമമെന്ന് രാഖി; ഇടക്കാല ജാമ്യം അനുവദിച്ചു

rakhi

വ്യാജ നിയമന ഉത്തരവും പി എസ് സിയുടെ അഡൈ്വസ് മെമ്മോയും നിർമിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശി ആർ രാഖിക്ക് ഇടക്കാല ജാമ്യം. പി എസ് സിയെ കളിപ്പിക്കാനല്ല, കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു വ്യാജരേഖകൾ നിർമിച്ചതെന്ന് യുവതി പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന ചെറിയ കുട്ടി ഉണ്ടെന്നതടക്കമുള്ള വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ചൊവ്വാഴ്ച സമർപ്പിക്കാൻ പോലീസിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. എൽഡി ക്ലർക്ക് റാങ്ക് പട്ടികിയൽ 22ാം റാങ്കുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നിർമിച്ചാണ് യുവതി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ കുടുംബവുമായി ജോലിയിൽ പ്രവേശിക്കാനെത്തിയത്.
 

Share this story