താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
Aug 6, 2023, 12:24 IST

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. പോലീസുകാർ മർദിച്ചു കൊന്ന കേസ് പോലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യം. ഇത് സിബിഐ അന്വേഷിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലീസ് കൃത്രിമം കാണിക്കുകയാണ്. പോലീസിനെ രക്ഷിക്കാൻ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.