മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നു; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നു; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ ശിവശങ്കറും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം സഹായിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ മുഖ്യമന്ത്രി തള്ളിപ്പറയുന്നില്ല. ശിവശങ്കർ മൊഴിയിൽ മുഖ്യന്ത്രിയെ സംരക്ഷിക്കുകയാണ്. കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു

അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും ഓർമയില്ലാത്ത സ്ഥിതിയാണ്. അറസ്റ്റ് ഒഴിവാക്കാനാണ് ശിവശങ്കർ ശ്രമിക്കുന്നത്. ആശുപത്രിവാസം അതിനാണ്. കേസിൽ കേന്ദ്ര ഏജൻസിയെ ക്ഷണിച്ചവർ തന്നെ സിബിഐയെ അകറ്റി നിർത്താൻ ശ്രമിക്കുന്നു

നവംബർ ഒന്നിന് വഞ്ചനാ ദിനമായി ആചരിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം നേരത്തെ പറഞ്ഞ വിമർശനമാണ്. വാർത്താസമ്മേളനം കൊണ്ട് കൊവിഡിനെ ഓടിക്കാൻ കഴിയില്ല. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേരളത്തിന് നാണക്കേടാണ്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പൂർണമായും പരാജയപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിലെ സംഭവം ഇതിന് ഉദാഹരണമാണ്. രോഗി ഓക്‌സിജൻ ലഭിക്കാതെ മരിച്ചതിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story