പരാതി പിൻവലിക്കാനല്ല ഇടപെട്ടതെന്ന് മന്ത്രി ശശീന്ദ്രൻ; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി

പരാതി പിൻവലിക്കാനല്ല ഇടപെട്ടതെന്ന് മന്ത്രി ശശീന്ദ്രൻ; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി

പീഡന പരാതിയിൽ ഇടപെടൽ നടത്തിയെന്ന പരാതിക്കാരിയുടെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മന്ത്രി എ കെ ശശീന്ദ്രൻ. പരാതി പിൻവലിക്കാനല്ല ആവശ്യപ്പെട്ടത്. പാർട്ടിക്കാർ ഉൾപ്പെട്ട വിഷയം എന്ന നിലയിലാണ് പരാതിക്കാരിയെ വിളിച്ചതെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. എൻസിപിക്കുള്ളിലും ശശീന്ദ്രൻ വിശദീകരണം നൽകിയിട്ടുണ്ട്.

അതേസമയം വിഷയത്തിൽ ഡിജിപി അനിൽകാന്ത് പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഡിജിപിയുടെ വാക്കുകൾ. കേസിന്റെ വിശദാംശങ്ങൾ പഠിക്കേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു.

എന്നാൽ ശശീന്ദ്രന്റെ വാദം തള്ളി പരാതിക്കാരി രംഗത്തുവന്നു. സ്ത്രീ പീഡന പരാതിയാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് മന്ത്രി തന്നെ വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. ജൂലൈ നാലിനാണ് മന്ത്രി തന്നെ വിളിച്ചത്. ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടു. മന്ത്രിയുടെ ഭാഗത്ത് നിന്ന് അനീതിയാണുണ്ടായത്. പത്മാകരൻ സ്വാധീനമുള്ള വ്യക്തിയാണ് എന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടലെന്നും യുവതി പറഞ്ഞു.

Share this story