സംസ്ഥാനത്ത് റേഷൻ കടകൾ ഈ മൂന്ന് ദിവസങ്ങളിൽ തുറക്കില്ല

ration

സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണ ദിവസം മുതൽ മൂന്ന് ദിവസം തുറക്കില്ല. ഓഗസ്റ്റ് 29 മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 

ഇത്തവണ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. വെളിച്ചെണ്ണ, പൊടിയുപ്പ്, ചായപ്പൊടി, പായസക്കൂട്ട് തുടങ്ങി 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ നൽകുന്നത്.
 

Share this story