കിട്ടിയത് ക്ഷണിതാവ് പദവി; പ്രവർത്തക സമിതിയിൽ ഇടം ലഭിക്കാത്തതിൽ ചെന്നിത്തലക്ക് കടുത്ത അതൃപ്തി
Aug 20, 2023, 17:04 IST

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല. 19 വർഷം മുമ്പ് ചെന്നിത്തല പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. ഇപ്പോഴും സ്ഥിരാംഗമാക്കാതെ ക്ഷണിതാവ് മാത്രമാക്കിയതിലാണ് ചെന്നിത്തലയുടെ പരാതി.
രണ്ട് വർഷമായി യാതൊരു പദവികളുമില്ല. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തന്റെ വികാരം പാർട്ടിയെ അറിയിക്കുമെങ്കിലും പരസ്യ പ്രതികരണം നടത്തില്ല. ഇന്നാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ശശി തരൂർ, കെസി വേണുഗോപാൽ, എകെ ആന്റണി എന്നിവരാണ് പ്രവർത്തക സമിതിയിൽ ഇടം നേടിയ കേരളാ നേതാക്കൾ. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവും ചെന്നിത്തല സ്ഥിരം ക്ഷണിതാവുമാണ്.