ദീർഘദൂര ബസുകളുടെ കാലാവധി 12 വർഷമായി ഉയർത്തണമെന്ന് ശുപാർശ

KSRTC

തിരുവനന്തപുരം: നി​ല​വി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ കാ​ലാ​വ​ധി 12 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​രി​നു ശു​പാ​ർ​ശ ന​ൽ​കി.

സൂ​പ്പ​ർ ക്ലാ​സ് റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ കാ​ലാ​വ​ധി 7 വ​ർ​ഷ​മാ​യി​രു​ന്ന​ത് നേ​ര​ത്തേ ഇ​ത്ത​ര​ത്തി​ൽ ഉ​യ​ർ​ത്തി 10 വ​ർ​ഷ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്കം മൂ​ലം എ​പ്പോ​ഴും വ​ഴി​യി​ലാ​കു​ന്ന 400 ബ​സു​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് 12 വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. ‌

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ക​ല​ക്‌​ഷ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം. കാ​ല​പ്പ​ഴ​ക്കം മൂ​ലം സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ വ​ഴി​യി​ലാ​കു​ന്ന​ത് മി​ക്ക​വാ​റും ത​ല​വേ​ദ​ന​യാ​ണ്. നേ​ര​ത്തേ സ്വി​ഫ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സു​ക​ൾ പ​ഴ​യ ബ​സു​ക​ൾ​ക്ക് പ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ എ​ല്ലാ സ​ർ​വീ​സു​ക​ളി​ലും ഇ​ത് ന​ട​പ്പാ​യി​ല്ല.

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ കി​ഫ്ബി വ​ഴി 814 കോ​ടി അ​നു​വ​ദി​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​നി​യും ധ​ന വ​കു​പ്പി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​യി​ല്ല. ഈ ​വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടും ധ​ന​വ​കു​പ്പ് വീ​ണ്ടും ത​ട‍ഞ്ഞു. ഈ 814 ​കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ വ​രു​മെ​ന്ന​തി​നാ​ലാ​ണ് ധ​ന​വ​കു​പ്പ് തീ​രു​മാ​നം വൈ​കു​ന്ന​ത്.

കി​ഫ്ബി വാ​യ്പ​യി​ൽ തീ​രു​മാ​ന​മാ​യാ​ൽ ത​ന്നെ ന​ട​പ​ടി​ക്ര​മ​വും ടെ​ൻ​ഡ​റു​മൊ​ക്കെ ക​ഴി​ഞ്ഞ് ബ​സു​ക​ൾ വ​രു​മ്പോ​ൾ ര​ണ്ട് വ​ർ​ഷ​മെ​ടു​ക്കും. അ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ‌ ബ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള ശു​പാ​ർ​ശ.

Share this story