പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്ന് ശുപാർശ

padmanabha

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു.

കഴിഞ്ഞ 28 നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ പറന്നു. ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

Share this story