കൊടി സുനിയെ ജയിലിൽ കെട്ടിയിട്ട് മർദിച്ചെന്ന് ബന്ധുക്കൾ; മുഖ്യമന്ത്രിക്ക് പരാതി നൽകി

kodi suni
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിലിൽ മർദിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കെട്ടിയിട്ട് മർദിച്ച്, കണ്ണിൽ മുളക് തേച്ച് അടിച്ചുവെന്നും വിയ്യൂർ ജയിലിലെ സിസിടിവികൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. വിയ്യൂർ ജയിലിൽ കഴിയുന്ന കാട്ടുണ്ണി, അരുൺ എന്നിവരെ ജയിൽ അധികൃതർ മർദിച്ചു. ഇത് ചോദ്യം ചെയ്ത സുനിയെ കെട്ടിയിട്ട് തല്ലി. കണ്ണിൽ മുളക് തേച്ച് അടിച്ചു. റോക്കി, സുകുമാരൻ എന്നീ ജയിൽ ഉദ്യോഗസ്ഥരാണ് തല്ലിയതെന്നും ബന്ധുക്കൾ ആരോപിച്ചു. കൊടി സുനിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും ജയിൽ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
 

Share this story