ചിന്നക്കനാൽ നിവാസികൾക്ക് ആശ്വാസം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശം
Apr 5, 2023, 15:25 IST

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് വിടാൻ ഹൈക്കോടതി നിർദേശം. അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് നടപടി. മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണം.
ആനയെ പിടികൂടിയതിന് ശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു. പടക്കം പൊട്ടിച്ചും സെൽഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി നിർദേശിച്ചു. ആനയ്ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറ് മണിക്കൂർ കൊണ്ട് പറമ്പിക്കുളത്ത് എത്തിക്കാൻ കഴിയുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരുന്നു.