ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത വിധിക്കെതിരെ പരാതിക്കാരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി
Aug 1, 2023, 14:54 IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തി. പരാതിയിൽ വിശദമായ വാദം കേട്ട ശേഷം ഫുൾബെഞ്ചിന് വിട്ട ലോകായുക്ത വിധി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി അടങ്ങിയ ബെഞ്ചാണ് ശരിവെച്ചത്. പരാതിക്കാരനായ ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.