ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
May 29, 2023, 14:42 IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയെന്ന കേസിൽ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്.