ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് പരിഗണിക്കും
Aug 7, 2023, 10:24 IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്‌തെന്ന പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്ത തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരനായ ആർ എസ് ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകിയെന്നാണ് പരാതി. ഫുൾ ബെഞ്ചിന് വിട്ടതിനെതിരായ ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.