അതിവേഗ റെയിൽ പാത സംബന്ധിച്ച റിപ്പോർട്ട്; ഈ ശ്രീധരനുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും

sreedharan

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മെട്രോമാൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ ശ്രീധരൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസിന്റെ സന്ദർശനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഇ ശ്രീധരനെ നേരിൽ കണ്ട് വിശദാംശങ്ങൾ ചോദിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഇ ശ്രീധരനെ കൂടെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സന്ദർശനം. സിൽവർ ലൈൻ നടക്കില്ലെന്നറിഞ്ഞാണ് സർക്കാർ ശ്രീധരനെ ബന്ധപ്പെട്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. മറ്റൊരു അതിവേഗ പാതയാണ് ഇ ശ്രീധരന്റെ പദ്ധതിയെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story