പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടി.കെ. വിനോദ് കുമാർ വിജിലൻസ് ഡയറക്റ്റർ, മനോജ് എബ്രഹാം ഇന്‍റലിജൻസ് എഡിജിപി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി കൊണ്ട് സർക്കാർ ഉത്തരവ്. ഡിജിപിയായി സ്ഥാനകയറ്റം നൽകിക്കൊണ്ട് ടി.കെ. വിനോദ് കുമാറിനെ വിജിലൻസ് ഡയറക്റ്ററായും മനോജ് എബ്രഹാമിനെ ഇന്‍റലിജൻസ് എഡിജിപി ആയും നിയമിച്ചു. ഡിജിപി ടോമിൻ തച്ചങ്കരി 31നു വിരമിക്കുന്ന സാഹചര്യത്തിലാണ് വിനോദ് കുമാറിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
ജയിൽ മേധാവി പദവിയിൽ നിന്ന് കെ. പത്മകുമാറിനെ മാറ്റി. പകരം ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയാകും. പത്മകുമാർ ഇനി മുതൽ ഫയർഫോഴ്സ് മേധാവി ആയിരിക്കും. കൊച്ചി കമ്മിഷണറായ എ. അക്ബറിനെയും ഉത്തരമേഖലാ ഐജിയായി സേതുരാമനെയും നിയമിച്ചു. നിലവിൽ ഉത്തരമേഖലാ ഐജിയായ നീരജ് കുമാർ ഗുപ്തയ്ക്ക് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയും എം. ആർ. അജിത് കുമാറിന് പൊലീസ് ബറ്റാലിയന്‍റെ അധികച്ചുമതലയും നൽകും. പുട്ട വിമലാദിത്യയായിരിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി.