റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു: ഇ പി ജയരാജൻ
Fri, 10 Mar 2023

സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് ഉന്നയിച്ചെന്ന് തുറന്നുപറഞ്ഞ് ഇപി ജയരാജൻ. അഴിമതിയാരോപണം എന്ന നിലയിലല്ല പി ജയരാജൻ ഉന്നതയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർത്തിയതെന്നും ഇപി പറഞ്ഞു.
ഇതുവരെ മാധ്യമസൃഷ്ടി എന്ന തരത്തിലാണ് ഈ വിവാദത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നു. എന്നാൽ മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വൈദേകം റിസോർട്ടിലെ ഓഹരി വിൽക്കാൻ ഇപിയുടെ കുടുംബം തയ്യാറാകുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു.